Breaking News

Trending right now:
Description
 
Mar 07, 2018

സാംസങ്‌ ഗാലക്‌സി എസ്‌9 വിപണിയില്‍

image സാംസങ്ങിന്റെ മുന്‍നിര സ്‌മാര്‍ട്‌ഫോണുകളായ ഗാലക്‌സി എസ്‌9, എസ്‌9 പ്ലസ്‌ എന്നിവ ഇന്ത്യന്‍ വിപണിയിലെത്തി. 64 ജിബി വേരിയന്റില്‍ ഗാലക്‌സി എസ്‌9ന്‌ 57,900 രൂപയാണ്‌ വില. 256 വേരിയന്റില്‍ യഥാക്രമം 65,900 രൂപയും 72,900 രൂപയുമാണ്‌ വില. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു യോജ്യമായ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മിഡ്‌നൈറ്റ്‌ ബ്ലാക്ക്‌, കോറല്‍ ബ്ലൂ, ലൈലാക്‌ പര്‍പിള്‍ എന്നീ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്‌. ഡ്യൂവല്‍ അപ്പര്‍ച്ചര്‍ ലെന്‍സും സൂപ്പര്‍ സ്ലോ മോഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള സൗകര്യങ്ങളുമായി ലോകത്തെ മികച്ച ക്യാമറയാണ്‌ എസ്‌9, എസ്‌9 പ്ലസ്‌ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്‌. വെളിച്ചം കുറയുന്നതനുസരിച്ച്‌ ലെന്‍സിന്റെ അപ്പര്‍ച്ചര്‍ 1.5-ല്‍നിന്നു 2.4 ആയി സ്വയം മാറും. ഇത്‌ ഏതുസാഹചര്യങ്ങളിലും ചിത്രങ്ങള്‍ക്ക്‌ മിഴിവു നല്‍കും. സാംസങ്ങിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ഫ്‌ളിപ്‌കാര്‍ട്ടിലും ഇവ ലഭ്യമാണ്‌. 16 മുതല്‍ രാജ്യത്തെവിടയും ലഭിക്കുമെന്നു സാംസങ്‌ സൗത്ത്‌ വെസ്‌റ്റ്‌ ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച്‌.സി.ഹോങ്‌ വ്യക്തമാക്കി.