Breaking News

Trending right now:
Description
 
Mar 07, 2018

ആണവായുധം ഉപേക്ഷിക്കാമെന്നു കിം ജോങ്‌ ഉന്‍

image ഉത്തരകൊറിയയെ ആക്രമിക്കില്ലെന്നു ഉറപ്പുലഭിച്ചാല്‍ ആണവായുധം ഉപേക്ഷിക്കാമെന്നു ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്‍ വ്യക്തമാക്കി. ആണവായുധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌ യുഎസുമായി ചര്‍ച്ചയ്‌ക്കും തയാറാണെന്നും ഉന്‍ വെളിപ്പെടുത്തി. ആണവായുധം ഉപേക്ഷിക്കുന്ന പ്രശ്‌നമേയില്ലെന്നു ആവര്‍ത്തിച്ചു പറയാറുള്ള കിം ജോങ്‌ ഉന്നിനാണ്‌ ഇപ്പോള്‍ മനംമാറ്റം ഉണ്ടായിരിക്കുന്നത്‌. കിം ജോങ്‌ ഉന്നുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ദക്ഷിണ കൊറിയ പ്രസിഡന്റ്‌ മൂണ്‍ ജേ ഇന്നിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ചുങ്‌ യിയോങ്ങ്‌ എക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. സുരക്ഷാ ഭീഷണിയില്ലെങ്കില്‍ ആണവായുധം കൈയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ്‌ കിമ്മിന്റെ നിലപാട്‌.