Breaking News

Trending right now:
Description
 
Mar 07, 2018

ലോകകപ്പിലെ മത്സരങ്ങള്‍ ആട്‌ പ്രവചിക്കും

image റഷ്യന്‍ ലോകകപ്പ്‌ മത്സരങ്ങള്‍ റഷ്യയില്‍നിന്നുള്ള സാബിയാക എന്ന ആട്‌ പ്രവചിക്കും. ലോക കപ്പ്‌ നഗരങ്ങളിലൊന്നായ സമാരയിലെ മൃഗശാലയിലെ ഈ ആടിനെ നറുക്കെടുപ്പിലൂടെയാണ്‌ തിരഞ്ഞെടുത്തത്‌. മത്സരത്തിന്‌ ഇനി 99 ദിവസമേയുള്ളൂ. മൃഗശാലയിലെ സൈമണ്‍ (കുരങ്ങ്‌), ഇസഡോറ (കോഴി), റിച്ചാര്‍ഡ്‌ (കുറുക്കന്‍), ലെക്‌സസ്‌ (ഒട്ടകം), കോകോ (കീരി), മുര്‍സിക്‌ (പെരുമ്പാമ്പ്‌) എന്നിവയെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവര്‍ പിന്തള്ളപ്പെടുകയായിരുന്നു. ജ്യോത്സ്യനെന്ന പദവി ലഭിച്ചതോടെ സാബിയാകയ്‌ക്ക്‌ വിഐപി പരിഗണനയും ലഭിച്ചു. സ്ഥിരം കിട്ടുന്ന ഭക്ഷണത്തില്‍ വര്‍ധനയുണ്ടായി. വാക്‌സിനേഷന്‍, വെറ്ററിനറി പരിശോധന തുടങ്ങിയവയും സാബിയാക ആടിനു ലഭിക്കും. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ മത്സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ചിരുന്നത്‌ പോള്‍ എന്ന പേരിലുള്ള നീരാളിയായിരുന്നു. മത്സരിക്കുന്ന രാജ്യങ്ങളുടെ പതാക പുതപ്പിച്ച പാത്രങ്ങളിലൊന്നു ചുറ്റിപ്പിടിച്ചായിരുന്നു പോള്‍ നീരാളി പ്രവചനം നടത്തിയത്‌. സാബിയാക ആട്‌ എങ്ങനെയാണ്‌ വിജയികളെ പ്രവചിക്കുക എന്നതു പുറത്തുവിട്ടിട്ടില്ല. കാത്തിരുന്നു കാണുക തന്നെ.