Breaking News

Trending right now:
Description
 
Mar 07, 2018

ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

image ശ്രീലങ്കയില്‍ ന്യൂനപക്ഷ മുസ്ലിം സമുദായവും ഭൂരിപക്ഷ സിംഹള സമുദായവും തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രണാവിധേയമായതോടെ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയുധധാരികളായ പൊലീസ്‌ കമാന്‍ഡോകള്‍ പെട്രോളിങ്‌ നടത്തുമ്പോളും പലയിടങ്ങളില്‍ അക്രമം നടക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞമാസം 22ന്‌ മൂന്നു മുസ്ലീംകളും ഒരു സിംഹള യുവാവും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ സിംഹള യുവാവ്‌ ഈമാസം മൂന്നിന്‌ ആശുപത്രിയില്‍ മരിച്ചതോടെയാണ്‌ വര്‍ഗീയ ലഹളയ്‌ക്കു തുടക്കം. ഇരുസമുദായങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കാന്‍ഡി ജില്ലയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആരാധനാലയങ്ങള്‍ തകര്‍ത്തു. അക്രമികള്‍ തീവച്ച കെട്ടിടത്തിനുള്ളില്‍ നിന്നു മുസ്ലിം സമുദായത്തില്‍പെട്ട ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ചൊവ്വാഴ്‌ച കണ്ടെത്തിയിരുന്നു. കാന്‍ഡി ഡിസ്‌ട്രിക്ടില്‍ 10 മോസ്‌കുകളും 75 കടകളും 32 വീടുകളും അക്രമികള്‍ അഗ്നിക്കിരയാക്കിയെന്നു ന്യൂനപക്ഷ സമുദായം ആരോപിച്ചു. ഇതേതുടര്‍ന്നു സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല. തുടര്‍ന്നാണ്‌ കാബിനറ്റ്‌ ചേര്‍ത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്‌.