Breaking News

Trending right now:
Description
 
Mar 07, 2018

ബിജെപി പണിതുടങ്ങി; ത്രിപുരയില്‍ ആക്രമണം

image ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചതിനു പിന്നാലെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട്‌ നാലുപേരെ അറസ്റ്റു ചെയ്‌തു. ആക്രമങ്ങളില്‍ 240 പേര്‍ക്കു പുരക്കുണ്ട്‌. പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിപിഎം ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയായിരുന്നു ആക്രമണം. അഗര്‍ത്തലയ്‌ക്കു സമീപം ബെലോണിയയില്‍ ലെനിന്റെ പ്രതിമ മണ്ണുമാന്തിയന്ത്രം (ജെസിബി) ഉപയോഗിച്ച്‌ നശിപ്പിച്ചു. പ്രതിമയുടെ തലഭാഗം ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കളിക്കുകയായിരുന്നുവെന്നു പറയുന്നു. ഭാരത്‌ മാതാ കീജയ്‌ വിളികളോടെയായിരുന്നു പ്രതിമ തകര്‍ത്തത്‌. ആക്രമണത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു. നിങ്ങള്‍ക്ക്‌ ഞങ്ങളുടെ പ്രതിമകള്‍ തകര്‍ക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ഞങ്ങളുടെ മനോവീര്യം തകര്‍ക്കാനാവില്ലെന്നു സിപിഎം ട്വിറ്ററിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷം 514 സിപിഎം പ്രവര്‍ത്തകര്‍ ആക്രമണത്തിന്‌ ഇരയായി. 1539 വീടുകള്‍ ആക്രമിച്ചു. 196 വീടുകള്‍ക്കു തീവച്ചു. 134 ഓഫിസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൊള്ളയടിച്ചു. 64 പാര്‍ട്ടി ഓഫിസുകള്‍ക്ക്‌ തീയിട്ടു. ബഹുജനസംഘടനകളുടെ 90ലധികം ഓഫിസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തുവെന്നു സംസ്ഥാന സെക്രട്ടറി ബിജന്‍ധര്‍ കുറ്റപ്പെടുത്തി. അതേസമയം, ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണിതെന്നു ബിജെപിയുടെ പ്രാദേശിക നേതാവ്‌ പ്രതികരിച്ചുവെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അതു തിരുത്തി. സിപിഎം ആക്രമണത്തില്‍ 40 പേര്‍ക്കു പരുക്കേറ്റുവെന്ന്‌ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്‌. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.