Breaking News

Trending right now:
Description
 
Mar 07, 2018

ലോകകപ്പ്‌ ഷൂട്ടിങില്‍ ഇന്ത്യയുടെ കൗമാരതാരത്തിന്‌ ഇരട്ടസ്വര്‍ണം

image മെക്‌സിക്കന്‍ നഗരമായ ഗ്വാഡലഹാരയില്‍ നടക്കുന്ന ലോകകപ്പ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ കൗമാരതാരം മനു ഭകാര്‍ ഇരട്ട സ്വര്‍ണത്തില്‍ മുത്തമിട്ടു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും മിക്‌സ്‌ഡ്‌ ടീം വിഭാഗത്തിലുമാണ്‌ ഭകാര്‍ സ്വര്‍ണം നേടിയത്‌. പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന ഭകാറിന്‌ പതിനാറ്‌ വയസേയുള്ളൂ. ഹരിയാനയിലെ ജജാറില്‍നിന്നുള്ള കായികതാരത്തിന്റെ ആദ്യ ലോകകപ്പാണിത്‌. ചെറുപ്പത്തില്‍ ബോക്‌സിങ്‌ ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ പരിശീലിച്ചെങ്കിലും പിന്നീട്‌ ഷൂട്ടിങിലേക്ക്‌ തിരിയുകയായിരുന്നു. മിക്‌സ്‌ഡ്‌ ടീം വിഭാഗത്തില്‍ ഓംപ്രകാശ്‌ മിതര്‍വാള്‍ ആയിരുന്നു മനുവിന്റെ കൂട്ടാളി. യോഗ്യത റൗണ്ടില്‍ 770 പോയിന്റോടെ ജര്‍മന്‍ ദമ്പതികളായ ക്രിസ്‌ത്യന്‍ റെയ്‌റ്റ്‌സ്‌-സാന്ദ്ര റെയ്‌റ്റ്‌സ്‌ എന്നിവര്‍ക്കു പിന്നില്‍ രണ്ടാമതായാണ്‌ ഭകാര്‍-ഓംപ്രകാശ്‌ സഖ്യം ഫൈനലില്‍ കടന്നത്‌. ഫൈനലില്‍ ഒറ്റ പോയിന്റ്‌ വ്യത്യാസത്തിലാണ്‌ ഇന്ത്യന്‍ സഖ്യം സ്വര്‍ണം സ്വന്തമാക്കിയത്‌. കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത്‌ നടന്ന ഷൂട്ടിങ്‌ ചാംപ്യന്‍ഷിപ്പില്‍ കോര്‍ ഒമ്പത്‌ സ്വര്‍ണമടക്കം 15 മെഡലുകള്‍ മനു ഭകാര്‍ നേടിയിരുന്നു. 10 എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡ്‌ ജേതാവ്‌ ഹീനസിദ്ദുവിനെ അടക്കം അന്നു മനു തോല്‍പ്പിച്ചിരുന്നു.