Breaking News

Trending right now:
Description
 
Mar 06, 2018

ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന്‌ ബോളിവുഡ്‌ താരം സണ്ണി ലിയോണ്‍

image വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം ബോളിവുഡ്‌ താരം സണ്ണി ലിയോണ്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. പൊന്നോമനകള്‍ക്ക്‌ ഒപ്പമുള്ള ചിത്രവും പങ്കുവച്ചു. ഭര്‍ത്താവ്‌ ഡാനിയേല്‍ വെബറിനൊപ്പമുള്ള സണ്ണി ലിയോണിന്റെ സ്വപ്‌നക്കൂട്ടിലേക്കാണ്‌ പുതിയ അതിഥികള്‍ എത്തിയത്‌. ദമ്പതികളുടെ മകള്‍ നിഷ ഇതോടെ രണ്ട്‌ അനുജന്മാരുടെ ചേച്ചിയായി. നിഷയെ കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലെ ലാത്തൂരില്‍നിന്നു ദത്തെടുക്കുകയായിരുന്നു. ആഴ്‌ചകള്‍ക്കുമുമ്പാണ്‌ തങ്ങള്‍ക്ക്‌ ഇരട്ട ആണ്‍കുട്ടികള്‍ പിറന്നതെന്നും എല്ലാം ദൈവനിശ്ചയമാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.