Breaking News

Trending right now:
Description
 
Feb 03, 2013

തോണ്ടരുത്‌, തുറിച്ചു നോക്കരുത്‌ ശിക്ഷ കഠിനമാകും: പ്രണബ്‌ മുഖര്‍ജി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു

image ന്യുഡല്‍ഹി: സ്‌ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ജീവിതാന്ത്യവരെ ജയിലില്‍ സൂക്ഷിക്കാനുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്‌പപതി പ്രണബ്‌ മുഖര്‍ജി ഒപ്പു വച്ചു. വെള്ളിയാഴ്‌ചയാണ്‌ ഓര്‍ഡിനന്‍സ്‌ കേന്ദ്രമന്ത്രി സഭ അംഗീകരിച്ചത്‌. ബലാത്സംഗം, മാനഭംഗം തുടങ്ങിയവാക്കുകള്‍ക്ക്‌ പകരം ലൈംഗിക അതിക്രമം എന്ന വാക്ക്‌ നിയമപരമായി ഉപയോഗിക്കാനും ഓര്‍ഡിനന്‍സ്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ജെ.എസ്‌ വര്‍മ്മ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചില കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.അപൂര്‍വ്വങ്ങലില്‍ അപൂര്‍വ്വമായ കേസുകളില്‍ വധശിക്ഷ നല്‌കുവാനും നിര്‍ദേശം ഉണ്ട്‌. തോണ്ടല്‍, തുറിച്ചു നോക്കുക,തുടങ്ങിയവയും ശിക്ഷ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്‌. തട്ടിക്കൊണ്ടു പോകുക, ജോലി സ്ഥലത്തെ പീഢനം, സ്‌ത്രീകളെ ഉപദ്രവിക്കല്‍ തുടങ്ങിയവയുടെ ശിക്ഷാകാലാവധിയും നീട്ടിയിട്ടുണ്ട്‌.
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കാന്‍ ഇടയായ സാഹചര്യത്തിലാണ്‌ ജസ്റ്റീസ്‌ വര്‍മ്മ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്‌. കഴിഞ്ഞ മാസം 23ന്‌ 630 പേജുള്ള റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌.
ശക്തമായ ബലാത്സംഗം നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്‌ ഈ ഓര്‍ഡിനന്‍സ്‌ സര്‍ക്കാര്‍ കൊണ്ടുവന്നത്‌.