Breaking News

Trending right now:
Description
 
Mar 06, 2018

ലെതര്‍ ടാനിംഗ്‌ വിദഗ്‌ധന്‍ ജയിംസ്‌ വര്‍ഗീസിന്റെ സംസ്‌ക്കാരം ഏഴിന്‌

image പാം കോസ്‌റ്റ്‌, ഫ്‌ളോറിഡ, യു.എസ്‌: കഴിഞ്ഞ ദിവസം നിര്യാതനായ അമേരിക്കയിലെ പ്രമുഖ ലെതര്‍ ടാനിംഗ്‌ വിദഗ്‌ധനും ഗവേഷകനുമായിരുന്ന നെടുങ്കുന്നം ചാലയ്‌ക്കല്‍ ജയിംസ്‌ വര്‍ഗീസിന്റെ (ചാക്കോച്ചി-88) സംസ്‌ക്കാരം ഏഴിന്‌ രാവിലെ 10.30-ന്‌ പാം കോസ്‌റ്റ്‌ സെന്റ്‌ എലിസബത്ത്‌ ആന്‍ സെടണ്‍ കാത്തലിക്‌ ചര്‍ച്ചില്‍ നടത്തും. കറുകച്ചാല്‍ എന്‍.എസ്‌.എസ്‌ ഹൈസ്‌കൂള്‍, ട്രിച്ചി സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌, അമേരിക്കയിലെ വില്ലനോവ വൈഡ്‌നര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം നേടിയത്‌. 1970-ല്‍ അമേരിക്കയിലെത്തി. 1996-ല്‍ റിട്ടയര്‍ ചെയ്യും വരെ തുകല്‍ വ്യവസായത്തില്‍ റിസേര്‍ച്ച്‌ കെമിസ്റ്റായിട്ടാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ടെന്നിസ്‌ കളിക്കാരനുമായിരുന്നു.

പരേതരായ പോത്തന്‍ വര്‍ഗീസിന്റെയും ഏലിക്കുട്ടി വര്‍ഗീസിന്റെയും മകനാണ്‌. ചങ്ങാനാശേരി ഇടിഞ്ഞിലം വെണ്ണാലില്‍ ത്രേസ്യാക്കുട്ടി (പൊന്നമ്മ) ജയിംസാണ്‌ ഭാര്യ. മക്കള്‍: ഡോ. ജോര്‍ജ്‌ സി. ജയിംസ്‌, മാത്യു സി. ജയിംസ്‌. മരുമക്കള്‍: ബിജി എം. ജയിംസ്‌ മാപ്പിളശേരി, ട്രേസി ജയിംസ്‌ (എല്ലാവരും യു.എസ്‌). സഹോദരങ്ങള്‍: ജോസഫ്‌ (ജോയി) വര്‍ഗീസ്‌ (നെടുങ്കുന്നം), സിസിലി ജോര്‍ജ്‌ (സ്റ്റെപ്പിംഗ്‌ സ്റ്റോണ്‍ സ്‌കൂള്‍, ചെന്നൈ), മേരി ജോസഫ്‌ (മുംബൈ).