Breaking News

Trending right now:
Description
 
Mar 04, 2018

വാട്‌സാപ്‌ സന്ദേശം നീക്കം ചെയ്യാന്‍ സമയദൈര്‍ഘ്യം നീട്ടി

image വാട്‌സ്‌ ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ്‌ ചെയ്യാനുള്ള സമയദൈര്‍ഘ്യം നീട്ടി. നിലവില്‍ സന്ദേശം അയച്ച്‌ ഏഴുമിനിട്ടിനുള്ളില്‍ ഡിലീറ്റ്‌ ചെയ്യാനാകും. ഇത്‌ ഒരു മണിക്കൂറാക്കി. കൃത്യമായി പറഞ്ഞാല്‍ 68 മിനിട്ടും 16 സെക്കന്‍ഡും. വഫീറ്റ ഇന്‍ഫോയാണ്‌ വാട്‌സാപ്‌ പുതിയ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. കഴിഞ്ഞ നവംബറിലായിരുന്നു സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം വാട്‌സാപ്പ്‌ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയത്‌. ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിലൂടെ നീക്കം ചെയ്യാനാവും. എന്നാല്‍, സന്ദേശങ്ങള്‍ നീക്കം ചെയ്‌താല്‍ അതിന്റെ അറിയിപ്പ്‌ അയച്ച ആളിനും സ്വീകരിക്കുന്ന ആള്‍ക്കും ലഭിക്കും. വാട്‌സ്‌ ആപ്പില്‍നിന്നു സന്ദേശം ഡിലീറ്റ്‌ ചെയ്യാന്‍- ഡിലീറ്റ്‌ ചെയ്യേണ്ട സന്ദേശം തിരഞ്ഞെടുക്കുക. തുടര്‍ന്ന്‌ ചാറ്റില്‍ അമര്‍ത്തുക. മെനുവില്‍നിന്നു ഡിലീറ്റ്‌ തിരഞ്ഞെടുക്കു. ഡിലീറ്റ്‌ ഫോര്‍ എവരിവണ്‍ അമര്‍ത്തുക. ഇതോടെ സന്ദേശം മാഞ്ഞുപോകും. ഇതേപോലെ സന്ദേശം ഫോര്‍വേഡ്‌ ചെയ്യുന്ന രീതിയിലും പുതിയ സംവിധാനം നടപ്പാക്കാനുള്ള പദ്ധതിയും വാട്‌സാപ്പിനുണ്ട്‌. സന്ദേശം ലഭിക്കുന്ന ആള്‍ക്ക്‌ മറ്റൊരു ഗ്രൂപ്പില്‍നിന്നു ഇത്‌ ഫോര്‍വേഡ്‌ ചെയ്‌തതാണോയെന്നു മനസിലാക്കാനാകും.