Breaking News

Trending right now:
Description
 
Mar 04, 2018

സംസ്ഥാനത്ത്‌ കൂടുതല്‍ ബാറുകള്‍ തുറക്കുമെന്ന്‌ എക്‌സൈസ്‌ മന്ത്രി

image സംസ്ഥാനത്ത്‌ കൂടുതല്‍ ബാറുകള്‍ തുറക്കുമെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്‌ 152 ബാറുകള്‍കൂടി തുറക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. അടുത്തിടെ, ദേശീയ സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവില്‍പ്പനയ്‌ക്കുള്ള നിയന്ത്രണത്തില്‍ സുപ്രീംകോടതി ഇളവു വരുത്തിയിരുന്നു. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുടങ്ങാമെന്നും ഇക്കാര്യം സംസ്ഥാനങ്ങള്‍ക്ക്‌ തീരുമാനിക്കാമെന്നുമാണ്‌ കോടതി വ്യക്തമാക്കിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന്‌ ത്രീ സ്‌റ്റാര്‍ ബാറുകളും 149 ബിയര്‍-വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതിയിടുന്നത്‌. ദേശീയ പാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്‌. ഇതിനെതിരേ, പാതയോര മദ്യവില്‍പ്പന നിരോധനത്തിന്റെ പരിധിയില്‍നിന്നു പഞ്ചായത്തുകളെയും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട്‌ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.