Breaking News

Trending right now:
Description
 
Mar 03, 2018

പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ നോമ്പുകാല വാര്‍ഷികധ്യാനം ആരംഭിച്ചു

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയിലെ പറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ പള്ളിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം ആരംഭിച്ചു. ഞായറാഴ്‌ച സമാപിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന ധ്യാനം വൈകിട്ട്‌ അഞ്ചോടെ സമാപിക്കും. ലോകപ്രസിദ്ധ കരിസ്‌മാറ്റിക്‌ അത്മായ ധ്യാനഗുര ബ്രദര്‍ തോമസ്‌ പോളാണ്‌ നയിക്കുന്നത്‌. പള്ളിയിലെ വാര്‍ഷിക ധ്യാനമാണെങ്കിലും പുറമേനിന്നുള്ളവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്നു വികാരി ഫാ.ജേക്കബ്‌ ക്രിസ്റ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ.ജേക്കബ്‌ ക്രിസ്റ്റി (281 904 6622), ട്രസ്റ്റിമാരായ തോമസ്‌ തോട്ടുകടവില്‍ (973 725 0915), ജോംസണ്‍ ഞള്ളിമാക്കല്‍ (973 931 8481). മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സ്ഥിര സാന്നിധ്യമായിരുന്ന തോമസ്‌ പോളിന്റെ വചനശുശ്രൂഷ പിന്നീട്‌ ലോകത്തിലെ വിവിധരാജ്യങ്ങളിലേക്കു വ്യാപിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറായി ജോലിയില്‍ തിളങ്ങിനിന്നിരുന്ന കാലത്ത്‌ ദൈവത്തിന്റെ സ്വരം ശ്രവിച്ച അദ്ദേഹം 1991 മുതല്‍ മുഴുവന്‍ സമയവും സുവിശേഷവേലയ്‌ക്കായി മാറ്റിവയ്‌ക്കുകയായിരുന്നു. യൂറോപ്പിലെ വിശ്വാസികളെ സഹായിക്കുക എന്ന ആഹ്വാനം സ്വീകരിച്ച തോമസ്‌ പോള്‍ 2000ല്‍ അവിടെ മിഷ്യന്‍ സ്ഥാപിച്ചു. ഇപ്പോള്‍ ഓസ്‌ട്രിയ, ജര്‍മ്മനി, സ്വിട്‌സര്‍ലാന്‍ഡ്‌, ഫ്രാന്‍സ്‌, പോളണ്ട്‌, സ്ലോവാക്യ, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കു പുറമേ അമേരിക്കന്‍ ഐക്യനാടുകളിലും തോമസ്‌ പോളിന്റെ വചനശുശ്രൂഷയിലൂടെ അനേകം പേര്‍ ആത്മീയ നിറവിലെത്താനായി.