Breaking News

Trending right now:
Description
 
Mar 03, 2018

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍

image ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്ഥാപിച്ച എസ്‌കലേറ്റര്‍ സംവിധാനം പ്രവര്‍ത്തനസജ്ജമായി. പ്രധാന ഗേറ്റില്‍ നിന്നു ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇടത്തോട്ടു തിരിഞ്ഞു നടക്കുമ്പോള്‍ നിലവിലുള്ള ഓവര്‍ബ്രിഡ്‌ജിനോടു ചേര്‍ന്നാണ്‌ എസ്‌കലേറ്റര്‍. മുകളിലേക്കു കയറാന്‍ മാത്രമാണ്‌ നിലവില്‍ സൗകര്യമുള്ളത്‌. രണ്ടാം ഘട്ടത്തില്‍ യാത്രക്കാര്‍ക്ക്‌ ഇറങ്ങാനുള്ള സൗകര്യവും ഒരുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എം.പിയുടെ ഫണ്ടില്‍ നിന്ന്‌ ഒരു കോടി രൂപ വിനിയോഗിച്ചാണിന്റെ നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തു. വൈദ്യുതസംബന്ധമായ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അഞ്ചു മാസത്തോളം പ്രവര്‍ത്തന സജ്ജമാക്കാന്‍ പറ്റാതെയിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടവരെ കുട്ടനാട്‌-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അഭിനന്ദിച്ചു.