Breaking News

Trending right now:
Description
 
Mar 02, 2018

സംസ്ഥാനത്ത്‌ ഇന്ന്‌ സിനിമ തിയേറ്റര്‍ സമരം

image ഡിജിറ്റല്‍ പ്രൊജക്ഷന്‍ പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന വെര്‍ച്വല്‍ പ്രിന്റ്‌ ഫീസില്‍ ഇളവു നല്‍കുക, സിനിമ പ്രദര്‍ശനത്തിലെ പരസ്യ സമയം കുറയ്‌ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഇന്ന്‌ു അടച്ചിടും. ആന്ധ്രാ, തെലുങ്കാന മേഖലയില്‍ ഇന്നു ആരംഭിക്കുന്ന അനിശ്ചിതകാല തിയറ്റര്‍ സമരത്തിനു പിന്തുണ പ്രകടിപ്പിച്ചാണ്‌ കേരളത്തില്‍ ഏകദിന സൂചന പണിമുടക്ക്‌. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരുദിവസത്തെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌. കേരളത്തില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെ 604 സ്‌ക്രീനുകളില്‍ പ്രദര്‍ശനം ഉണ്ടാകില്ല. തെക്കന്‍ സംസ്ഥാനങ്ങളിലെ ഫിലം ചേംബറുകളുടെ പിന്തുണയോടെ സൗത്ത്‌ ഇന്ത്യന്‍ ഫിലം ചേംബറിന്റെ നിര്‍ദേശപ്രകാരമാണ്‌ പണിമുടക്ക്‌.