Breaking News

Trending right now:
Description
 
Mar 02, 2018

മലയാറ്റൂര്‍ കുരിശുമുടി റെക്ടറെ കുത്തിക്കൊലപ്പെടുത്തി

image മലയാറ്റൂര്‍ കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തിലെ റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടിനെ (52) മുന്‍ കപ്യാര്‍ കുത്തിക്കൊന്നു. തീര്‍ഥാടന കേന്ദ്രത്തിലെ കപ്യാരായി സേവനം അനുഷ്‌ഠിച്ചിരുന്ന മലയാറ്റൂര്‍ തേക്കുംതോട്ടം ഷണ്‍മുഖപുരത്തു വട്ടേക്കാടന്‍ ജോണിയാണ്‌ കൊലപാതകം നടത്തിയത്‌. സംഭവത്തിനുശേഷം വനത്തിലേക്കു രക്ഷപ്പെട്ട ജോണിക്കായി ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെ കുരിശുമുടി പാതയില്‍ കുരിശിന്റെ വഴിയുടെ ആറാം സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ഇടതുകാലിലും തുടയിലുമാണ്‌ കുത്തേറ്റത്‌. മലയില്‍നിന്നു ഇറക്കി അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രക്തംവാര്‍ന്നു മരണം സംഭവിച്ചിരുന്നു. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ജോണിയെ ആഴ്‌ചകള്‍ക്കുമുമ്പ്‌ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിരോധമാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ പൊലീസിന്റെ സംശയം. പെരുമ്പാവൂര്‍ ഈസ്റ്റ്‌ ചേരാനല്ലൂര്‍ ഇടവകാംഗമാണ്‌ ഫാ.സേവ്യര്‍ തേലക്കാട്ട്‌.