Breaking News

Trending right now:
Description
 
Mar 02, 2018

കോട്ടയത്ത്‌ ട്രെയിന്‍ ഇടിച്ചു 16 പോത്തുകള്‍ ചത്തു; ഉടമയ്‌ക്കെതിരേ കേസ്‌

image കോട്ടയം ചങ്ങനാശേരി മോര്‍കുളങ്ങര റെയില്‍വേ ഗേറ്റിനു സമീപം റെയില്‍വേ ട്രാക്കിലേക്കു കടന്ന പോത്തിന്‍കൂട്ടത്തെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. 10 പോത്തുകള്‍ സംഭവസ്ഥലത്തും ആറു പോത്തുകള്‍ പിന്നീടും ചത്തു. വ്യാഴാഴ്‌ച പുലര്‍ത്തെ മൂന്നരയോടെയാണ്‌ അപകടം. വാഴപ്പള്ളി കല്ലുകളും പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ വളര്‍ത്തുന്ന പോത്തുകളാണ്‌ അപകടത്തില്‍പ്പെട്ടവ. അശ്രദ്ധമൂലം ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്‌ക്കു ഭീഷണി സൃഷ്ടിച്ചതിനു പോത്തുകളുടെ ഉടമയ്‌ക്കെതിരെ റെയില്‍വേ സംരക്ഷണ സേന കേസെടുത്തു. പാലക്കാട്‌-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസാണ്‌ പോത്തുകളെ ഇടിച്ചുതെറിപ്പിച്ചത്‌. അപകടത്തെ തുടര്‍ന്ന്‌ എറണാകുളം-കായംകുളം റൂട്ടില്‍ രണ്ടമണിക്കൂര്‍ ട്രെയിന്‍ഗതാഗതം തടസപ്പെട്ടു. പാപ്പച്ചന്‍ വളര്‍ത്തിയിരുന്ന 57 പോത്തുകളില്‍ 22 പോത്തുകള്‍ കൂടുതകര്‍ത്ത്‌ പുറത്ത്‌ എത്തുകയായിരുന്നു. ഫാമുമായി ഒന്നരകിലോമീറ്റര്‍ അകലെയുള്ള റെയില്‍വേട്രാക്ക്‌ മുറിച്ചുകടക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടാകുന്നത്‌. എന്‍ജിനും പാളത്തിനുമിടയില്‍ പോത്തുകള്‍ കുടുങ്ങിയതിനാല്‍ ട്രെയിന്‍ മുന്നോട്ടുനീങ്ങാനാവാത്ത അവസ്ഥയുണ്ടായി. തുടര്‍ന്ന്‌ ട്രെയിന്‍ നിര്‍ത്തിയിട്ടു. ട്രാക്കിലും എ്‌ന്‍ജിനും ബോഗികള്‍ക്കിടയിലുംവീണ പോത്തുകളുടെ മാംസാവശിഷ്ടങ്ങള്‍ ഒന്നരമണിക്കൂര്‍കൊണ്ടാണ്‌ നീക്കിയത്‌. തുടര്‍ന്ന്‌ പരിശോധനകള്‍ നടത്തി പ്രശ്‌നമില്ലെന്നു ബോധ്യപ്പെട്ടതോടെയാണ്‌ ട്രെയിന്‍ യാത്ര തുടര്‍ന്നത്‌.