Mar 01, 2018
ബസ് ചാര്‍ജ് വര്‍ധന ഇന്നു മുതല്‍
സംസ്ഥാനത്ത് ബസ് നിരക്കു വര്‍ധന ഇന്നു മുതല്‍ നിലവില്‍വരും. മിനിമം
ചാര്‍ജ് എട്ടുരൂപയായി. രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും എട്ടുരൂപയായിരിക്കും
നിരക്ക്. കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍നിന്നു 70 പൈസയായി ഉയരും.
ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 11 രൂപയും കിലോമീറ്റര്‍ നിരക്ക്
75 പൈസയുമായിരിക്കും. സൂപ്പര്‍ ഫാസ്റ്റിന് 15 രൂപയാണ് മിനിമം നിരക്ക്.
സൂപ്പര്‍ ഫാസ്റ്റിന് കിലോമീറ്റര്‍ നിരക്ക് 78 പൈസയായി കൂടും. ജന്റം ലോ
ഫ്ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടില്‍നിന്നു 10 രൂപയായി
ഉയര്‍ത്തി. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്നു 80 പൈസയാകും. ലോ
ഫ്ളോര്‍ എസി ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. കിലോമീറ്റര്‍നിരക്ക്
1.50 രൂപയായി തുടരും. സ്കാനിയ-വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 80
രൂപയും കിലോമീറ്റര്‍ നിരക്ക് രണ്ടുരൂപയും ആക്കി. വിദ്യാര്‍ഥി കണ്സന്ഷന്
മിനിമംനിരക്ക് ഒരുരൂപയായി തുടരും. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി
നിരക്കുകളും ഇന്നു മുതല്‍ വര്‍ധിക്കും.