Breaking News

Trending right now:
Description
 
Mar 01, 2018

നിയമസഭയിലെ കയ്യാങ്കളി കേസ്‌: സര്‍ക്കാര്‍ മലക്കം മറിഞ്ഞു

image യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ 2015ലെ ബജറ്റ്‌ ദിനത്തില്‍ നിയമസഭ സ്‌തംഭിപ്പിച്ച്‌ എല്‍ഡിഎഫ്‌ എംഎല്‍എമാര്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കേസ്‌ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയശേഷം ആ കേസ്‌ പിന്‍വലിച്ചില്ലെന്നു സര്‍ക്കാര്‍ ബുധനാഴ്‌ച ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതിയെ അറിയിച്ചു. സ്‌പീക്കറുടെ വേദി തകര്‍ത്തും കസേര എടുത്തെറിഞ്ഞും മേശയുടെ മേല്‍ കയറിനിന്നുമുള്‍പ്പെടെ നടത്തിയ കയ്യാങ്കളി സര്‍ക്കാരിനു ഏറെ നഷ്ടമുണ്ടാക്കിയിരുന്നു. ബാര്‍കോഴ വിവാദം നിലനില്‍ക്കുമ്പോള്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ്‌ അവതരണം തടസപ്പെടുത്തായിരുന്നു എല്‍ഡിഎഫ്‌ എംഎല്‍എമാര്‍ കയ്യാങ്കളിയുമായി സഭയെ മുള്‍മുനയിലാക്കിയത്‌. അഞ്ചുലക്ഷം രൂപയുടെ പൊതുമുതലാണ്‌ ഇവര്‍ നശിപ്പിച്ചത്‌. കേസ്‌ പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ എ്‌നിവര്‍ തടസഹര്‍ജി നല്‍കിയിരുന്നു. കേസില്‍ പ്രതികളായ എല്‍ഡിഎഫിലെ കെ.ടി.ജലീല്‍, ഇ.പി.ജയരാജ്‌, വി.ശിവന്‍കുട്ടി, കെ.അജിത്‌, കെ.കുഞ്ഞമ്മദ്‌, സി.കെ.സദാശിവന്‍ എന്നിവരോട്‌ ഏപ്രില്‍ 21ന്‌ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.