Breaking News

Trending right now:
Description
 
Feb 28, 2018

കുമ്മനത്തിന്റെ 24 മണിക്കൂര്‍ ഉപവാസ സമരം ഇന്നു സമാപിക്കും

image മന്ത്രി എ.കെ.ബാലന്‍ രാജിവയ്‌ക്കുക, പട്ടികജാതി ക്ഷേമത്തിനു ചെലവഴിച്ച തുകയുടെ ധവളപത്രം പുറപ്പെടുവിക്കുക, കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റ്‌ നടിയില്‍ ഇന്നലെ ആരംഭിച്ച ഉപവാസ സമരം ഇന്നു സമാപിക്കും. 24 മണിക്കൂര്‍ ഉപവാസ സമരമാണ്‌ കുമ്മനം നടത്തുന്നത്‌. സംസ്ഥാന സര്‍ക്കാരിന്റെ ആദിവാസി ദ്രോഹത്തിനെതിരെയുള്ള സമരം വ്യാപിപ്പിക്കാനാണ്‌ തീരുമാനം. ആദിവാസികള്‍ക്കു ആറു വര്‍ഷത്തിനിടെ 25,000 വീടുകള്‍ പണിയാന്‍ കേന്ദ്രം 950 കോടി രൂപ അനുവദിച്ചു. ഇതില്‍ 6000 വീടുപോലും പൂര്‍ത്തിയാക്കിയിട്ടില്ല. ആദിവാസികള്‍ക്കായി കേന്ദ്രം അനുവദിക്കുന്ന കോടികള്‍ അവര്‍ക്കു നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നു കുമ്മനം കുറ്റപ്പെടുത്തി. ആദിവാസി യുവാവ്‌ മധുവിന്റെ മരണം നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കിയില്ല. മധു കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും കുമ്മനം ആരോപിച്ചു.