Breaking News

Trending right now:
Description
 
Feb 28, 2018

തിരുവന്തപുരത്ത്‌ സേനാ റിക്രൂട്ട്‌മെന്റ്‌ റാലി; ഏഴു ജില്ലകളില്‍നിന്നുള്ളവര്‍ക്ക്‌ പങ്കെടുക്കാം

image തിരുവനന്തപുരം കരസേനാ റിക്രൂട്ട്‌മെന്റ്‌ ഓഫീസ്‌ ഏപ്രില്‍ 18 മുതല്‍ 27വരെ പാങ്ങോട്‌ സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്‌റ്റേഡിയത്തില്‍ റിക്രൂട്ട്‌മെന്റ്‌ റാലി നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്നുള്ളവര്‍ക്കാം പങ്കെടുക്കാം. സോള്‍ഡിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ക്ലാര്‍ക്ക്‌/സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ എന്നിവയിലാണ്‌ തിരഞ്ഞെടുപ്പ്‌. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അവസരമുള്ളൂ. പ്രായപരിധി, ശാരീരിക, വിദ്യാഭ്യാസ യോഗ്യതകള്‍ തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഏപ്രില്‍ ഒമ്പതിനു ശേഷം വെബ്‌സൈറ്റില്‍നിന്നു അഡ്‌മിഷന്‍ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാവും. ഇതിന്റെ പ്രിന്റൗട്ടുമായിട്ടാണ്‌ റാലിയില്‍ പങ്കെടുക്കാന്‍ എത്തേണ്ടത്‌. ഏപ്രില്‍ മൂന്നിനകം റജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റ്‌: www.joinindianarmy/nic.in. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0471 2351762