Breaking News

Trending right now:
Description
 
Feb 28, 2018

കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

image ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ കണ്ണൂര്‍ കലക്ട്രേറ്റിനു മുമ്പിലെ പന്തലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കുകയും ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഒമ്പതു ദിവസമായി നടത്തിവന്ന സമരത്തിന്‌ അവസാനം ഉണ്ടായത്‌. സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ്‌ സംസ്ഥാന നേതൃത്വവും അഭ്യര്‍ഥിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ സാന്നിധ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുധാകരന്‌ നാരങ്ങാനീര്‌ നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. തുടര്‍ന്ന്‌ സുധാകരനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.