Breaking News

Trending right now:
Description
 
Feb 28, 2018

ഷീല ജോസഫ്‌ ഫൊക്കാന നാഷനല്‍ കമ്മിറ്റിയിലേക്ക്‌

സ്വന്തം ലേഖകന്‍
image ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ നാഷനല്‍ കമ്മിറ്റി അംഗമായി ന്യൂയോര്‍ക്കില്‍നിന്നുള്ള മറ്റൊരു വനിതാ സ്ഥാനാര്‍ഥിയും രംഗത്ത്‌. മിഡ്‌ ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ഷീല ജോസഫാണ്‌ ആദ്യമായി നാഷനല്‍ കമ്മിറ്റിയിലേക്ക്‌ രംഗപ്രവേശനം നടത്തുന്നത്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി മിഡ്‌ ഹഡ്‌സണ്‍ മലയാളി അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റ്‌ എന്ന നിലയ്‌ക്ക്‌ ഷീലയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൊക്കാന അംഗമെന്ന നിലയില്‍ നടത്തുന്ന നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ ഷീലയെ മുതിര്‍ന്ന ഫൊക്കാന നേതാക്കളുടെ പ്രതീക്ക്‌ കാരണമാക്കിയിരുന്നു. ന്യൂയോര്‍ക്കിലെ ഡച്ചസ്‌ കൗണ്ടിയില്‍ വേപ്പിന്‍ഗേര്‌സ്‌ ഫോള്‍സില്‍ താമസിക്കുന്ന ഷീല ജോസഫ്‌ തൊടുപുഴ വളമറ്റം സ്വദേശിയാണ്‌. 28 വര്‍ഷമം മുമ്പ്‌ അമേരിക്കയില്‍ കുടിയേറിയ കേരള പൊലീസില്‍ ഉദ്യോഗസ്ഥനായിരുന്ന എ.വി.ബേബിയുടെയും തങ്കമ്മയുടെയും മകളായ ഷീല ഗായികയും നര്‍ത്തകിയുമാണ്‌. ഡചെസിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ ഗായകസംഘത്തിലെ അംഗമായിരുന്ന ഷീല അവിടെ പള്ളി കമ്മിറ്റി അംഗവുമായിരുന്നു. ന്യൂയോര്‍ക്കിലെ സര്‍ട്ടിഫൈഡ്‌ മെഡിക്കല്‍ റെക്കോര്‍ഡ്‌ ബില്ലിങ്‌ ആന്‍ഡ്‌ കോഡിങ്‌ സ്‌പെഷലിസ്റ്റ്‌ ആയി ജോലി ചെയ്യുന്ന ഷീല നേരത്തെ തന്നെ ആരോഗ്യപരിരക്ഷ മേഖലയില്‍ ജോലി ചെയ്‌തിരുന്നു. ഭര്‍ത്താവ്‌ ഏലിയാസ്‌ ജോസഫ്‌ വയനാട്‌ സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്‌. ന്യൂയോര്‍ക്കില്‍ ഫാര്‍മസിസ്റ്റാണ്‌. കോളജ്‌ വിദ്യാര്‍ഥികളായ ക്രിസ്‌റ്റീന ജോസഫ്‌, ആഷ്‌ലി ജോസഫ്‌ എന്നിവര്‍ മക്കളാണ്‌.