Breaking News

Trending right now:
Description
 
Feb 27, 2018

സഫീര്‍ വധം: അഞ്ചുപേര്‍ അറസ്റ്റില്‍

image മണ്ണാര്‍കാട്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ സഫീറിനെ (22) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അറസ്റ്റിലായവര്‍ സിപിഐ അനുഭാവികളാണ്‌. കുന്തിപ്പുഴ സ്വദേശികളായ അബ്ദുല്‍ ബഷീര്‍, മുഹമ്മദ്‌ ഷര്‍ജീല്‍, എ.കെ.റാഷിദ്‌, പി.അജീഷ്‌, മുഹമ്മദ്‌ സുബ്‌ഹാന്‍ എന്നിവരാണ്‌ അറസ്റ്റിലായവര്‍. കൊല്ലപ്പെട്ട സഫീറിന്റെ അയല്‍വാസികളാണിവര്‍. സഫീറിന്റെ ശരീരത്തില്‍ ആറ്‌ കുത്തുകളാണ്‌ ഉണ്ടായിരുന്നത്‌. പിന്നില്‍നിന്നുള്ള ആഴത്തിലുള്ള കുത്താണ്‌ മരണത്തിന്‌ കാരണമായതെന്നാണ്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. അറസ്‌റ്റിലായവര്‍ക്കെതിരെ കൊലപാതകം, സംഘംചേരല്‍, മാരകായുധ ആക്രമണം എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. മുന്‍വിരോധമാണ്‌ കൊലപാതകത്തിനു കാരണം. സംഭവത്തില്‍ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പലയിടത്തും ആക്രമങ്ങള്‍ അരങ്ങേറി. അലനല്ലൂരില്‍ സിപിഐ ഓഫിസ്‌ അടിച്ചുതകര്‍ത്തു. കരിമ്പയില്‍ അമൃത ടിവി ചാനലിന്റെ വാന്‍ തകര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്‌തു.