Feb 27, 2018
ഷുഹൈബ് വധം: സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി
കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി
ഷുഹൈബിന്റെ കൊലപാതകത്തെക്കുറിച്ചു സിബിഐ അന്വേഷണം ഇല്ലെന്നു മുഖ്യമന്ത്രി
പിണറായി വിജയന് വ്യക്തമാക്കി. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ്.
സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച
നിയമസഭയില്‍ വ്യക്തമാക്കി. യഥാര്‍ത്ഥ പ്രതികളെതന്നെയാണ്
പിടികൂടിയിരിക്കുന്നത്. ബാക്കി പ്രതികളെ ഒരാഴ്ചയക്കുള്ളില്‍ പിടികൂടും.
സിബിഐ അന്വേഷണം വേണമെന്ന ഷുഹൈബിന്റെ മാതാപിതാക്കളുടെ നിലപാട് സര്‍ക്കാര്‍
മാനിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ ഭിന്നതകളുടെ
പേരില്‍ കൊലപാതകം പാടില്ല. ഒരു കൊലപാതകവും ആര്‍ക്കും
ന്യായികരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം,
വധത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സിബിഐ അന്വേഷണം മാത്രമാമ്
പോംവഴിയെന്നും സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കില്‍ സിബിഐ
അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല ചോദിച്ചു. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ യുഡിഎഫ്
തീരുമാനിച്ചു.