Breaking News

Trending right now:
Description
 
Feb 26, 2018

ലീഗ്‌ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മണ്ണാര്‍കാട്ട്‌ ഇന്ന്‌ ഹര്‍ത്താല്‍

image പാലക്കാട്‌ മണ്ണാര്‍കാട്ട്‌ മുസ്ലീം ലീഗ്‌ പ്രവര്‍ത്തകന്‍ കുന്തിപ്പുഴ സ്വദേശി സഫീറിനെ (22) ഒരുസംഘമാളുകള്‍ കുത്തിക്കൊന്നു. ഞായറാഴ്‌ച വൈകിട്ട്‌ മണ്ണാര്‍കാട്ടെ സഫീറിന്റെ വസ്‌ത്രവ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചുകയറിയ സംഘം ആക്രമണം നടത്തുകയായിരുന്നു. സിപിഐ ആണ്‌ കൊലപാതകത്തിനു പിന്നിലെന്നു ലീഗ്‌ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മുസ്ലീംലീഗ്‌ ഇന്നു ആഹ്വാനം ചെയ്‌ത മണ്ണാര്‍കാട്‌ നിയോജകമണ്ഡലം ഹര്‍ത്താലിന്‌ തുടക്കമായി. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. അറസ്റ്റിലായവരുടെ വിവരങ്ങള്‍ പൊലീസ്‌ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ കൊലപാതകമല്ല ഇതെന്നും വ്യക്തി വൈരാഗ്യമാണ്‌ പിന്നിലെന്നും പൊലീസ്‌ വ്യക്തമാക്കി.