Breaking News

Trending right now:
Description
 
Sep 27, 2012

മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ഇന്ന്‌

image വിശ്വപ്രേമത്തിന്റെ മൂര്‍ത്തീഭാവമായ മാതാ അമൃതാനന്ദമയിയുടെ 59-ാം പിറന്നാള്‍ ഇന്നു ലോകമെങ്ങും ആഘോഷിക്കും. അമൃതപുരിയിലെ മാതാ അമൃതാനന്ദ മഠത്തിലും വിദേശരാജ്യങ്ങളിലുള്ള മഠങ്ങളിലും വിവിധ പരിപാടികളോടെയാണ്‌ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്‌. അമൃതപുരിയിലാണ്‌ ഏറ്റവും വലിയ ആഘോഷം. ഇത്തവണ മൂന്നുലക്ഷത്തോളം ഭക്തര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ്‌ സംഘാടകരുടെ പ്രതീക്ഷ. ഇന്നു പുലര്‍ച്ചെ അമൃതപുരിയിലെ കളരിയില്‍ മഹാഗണപതി ഹോമത്തോടെ ആഘോഷപരിപാടികള്‍ക്ക്‌ തുടക്കമാകും. അമൃത എന്‍ജിനീയറിങ്‌ കോളജ്‌ അങ്കണത്തില്‍ പ്രത്യേക തയാറാക്കിയ വേദിയില്‍ അമ്മയുടെ പ്രഥമശിഷ്യനും മാതാ അമൃതാനന്ദമയീ മഠം ട്രസ്റ്റ്‌ വൈസ്‌ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്സംഗം നടക്കും. വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ഥിനികളുടെ മോഹനിയാട്ടത്തിന്റെ അകമ്പടിയോടെയാണ്‌ അമ്മ ജന്മദിനാഘോഷ വേദയിലെത്തും. സന്യാസിശ്രേഷ്‌ഠന്മാര്‍ അമ്മയുടെ പാദപൂജ നടത്തും. മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടാകും.