Breaking News

Trending right now:
Description
 
Feb 26, 2018

കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

image സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന സംസ്ഥാന സമിതിയില്‍നിന്നു ഒമ്പതു പേരെ ഒഴിവാക്കി. പകരം 10 പുതുമുഖങ്ങള്‍ക്ക്‌ സമിതിയില്‍ അവസരം നല്‍കി. സമിതി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തിയിട്ടുണ്ട്‌. യുവാക്കള്‍ക്കാണ്‌ മുന്‍ഗണന. സംസ്ഥാന സമിതിയുടെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ്‌ ഏകകണ്‌ഠമായിരുന്നു. വി.എസ്‌.അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്തി. പി.കെ.ഗുരുദാസന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ്‌ പ്രത്യേക ക്ഷണിതാക്കള്‍. നിലവില്‍ ക്ഷണിതാക്കളായ വി.എസ്‌.പാലോളി മുഹമ്മദ്‌കുട്ടി, എം.എം.ലോറന്‍സ്‌, കെ.എന്‍.രവീന്ദ്രനാഥ്‌ എന്നിവരെ നിലനിര്‍ത്തി. പാര്‍ട്ടി നേതൃത്വം തയാറാക്കി അവതരിപ്പിച്ച പാനല്‍ കൈപൊക്കി അംഗീകരിക്കുകയായിരുന്നു.