Breaking News

Trending right now:
Description
 
Feb 25, 2018

മാണിയെ ഇടതുമുന്നണിയില്‍ എടുക്കുമെന്നു പറഞ്ഞിട്ടില്ലെന്നു കോടിയേരി

image കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കുമെന്നു സിപിഎം ഇതുവരെയും പറഞ്ഞിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. മാണിയെ മുന്നണിയിലെടുക്കുന്നതു കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷമേ ഉണ്ടാകൂ. ഇടതുപക്ഷത്തിനെതിരെ നില്‍ക്കുന്ന മുന്നണിയെ തകര്‍ക്കുകയാണ്‌ സിപിഎമ്മിന്റെ ലക്ഷ്യം. ഇല്ലാത്തകാര്യമാണ്‌ സിപിഐ ഇപ്പോള്‍ പറഞ്ഞു നടക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ പാര്‍ട്ടി എല്ലാക്കാലവും എതിരാണ്‌. അതിനു വിരുദ്ധമായ നിലപാട്‌ ആരുടെ ഭാഗത്തുനിന്നു ഉണ്ടായാലും ശക്തമായ നടപടിയുണ്ടാകുമെന്നും കോടിയേരി മുന്നറിയിപ്പു നല്‍കി.