Feb 25, 2018
മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് കൊച്ചിയില്‍
ബോഡി ബില്‍ഡിങ് അസോസിയേഷന് ഓഫ് കേരളയുടെ മിസ്റ്റര്‍ കേരള
ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഞായറാഴ്ച എറണാകുളം ദര്ബാര്ഹൗള്
ഗ്രൗണ്ടില്‍ നടക്കും. ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം വൈകിട്ട് ആറിന്
മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. വനിതകള്‍ക്കായുള്ള ബോഡി
ഫ്റ്റ്നസ് ചാമ്പ്യന്‍ഷിപ്പും ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക
മത്സരവും ഇതോടൊപ്പം നടക്കും. മിസ്റ്റര്‍ കേരള വിജയിക്ക് ഒരുലക്ഷം രൂപ
വിലയുള്ള ഹോണ്ട ഹോര്‍നെറ്റ് ബൈക്ക് സമ്മാനമായി നല്‍കും. എലിമിനേഷന്
ഗ്രൗണ്ടില്‍ 14 ജില്ലകളില്‍നിന്നു 28 കാറ്റഗറികളിലായി നാനൂറിലേറെ
ബോഡിബില്‍ഡര്‍മാര്‍ പങ്കെടുത്തു. 168 പേരാണ് ഫൈനല്‍ റൗണ്ടിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍,
സ്പോര്‍ട്സ് പ്രമോഷന് കമ്പനിയായ ഈവ്സില്ലാസ്, മൊബൈല്‍ കമ്പനിയായ
എലിഫോണ് എന്നിവരുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്.