Breaking News

Trending right now:
Description
 
Feb 25, 2018

കാനം കാട്ടില്‍നിന്നു നാട്ടിലേക്ക്‌ ഇറങ്ങണമെന്നു മാണി

image സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാനനവാസം വെടിഞ്ഞു നാട്ടിലേക്കിറങ്ങണമെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി. നാട്ടിലേക്ക്‌ ഇറങ്ങിയാലേ കേരളാ കോണ്‍ഗ്രസിന്റെ ശക്തി മനസിലാക്കാനാകൂ. സ്വന്തം കാലില്‍നിന്നു ശക്തിതെളിയിച്ച പാര്‍ട്ടിയാണ്‌ കേരളാ കോണ്‍ഗ്രസ്‌. സിപിഐയ്‌ക്കും കാനം രാജേന്ദ്രനും അപകര്‍ഷബോധമാണുള്ളത്‌. കാനം ഞങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ്‌ തരേണ്ട കാര്യമില്ല. മഹാന്മാരായ നേതാക്കള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ്‌ സിപിഐ. ആ സ്ഥാനത്ത്‌ ഇരുന്ന്‌ കാനം അന്തസില്ലാ്‌ത്ത പ്രസ്‌താവന നടത്തരുതെന്നും മാണി മുന്നറിയിപ്പു നല്‍കി. അതേസമയം, തന്റെ കയ്യില്‍നിന്നു ഒരിക്കലും കെ.എം.മാണിക്ക്‌ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി കിട്ടില്ലെന്നു കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കൂടെ നില്‍ക്കുന്നവരുടെ കാര്യം കഴിഞ്ഞിട്ടേ വഴിയില്‍ കിടക്കുന്നവരുടെ കാര്യത്തെപ്പറ്റി ആലോചിക്കുകയുള്ളൂവെന്നും കാനം പറഞ്ഞു.