Breaking News

Trending right now:
Description
 
Feb 25, 2018

ഷുഹൈബ്‌ വധം: അറസ്റ്റിലായത്‌ അഞ്ച്‌ സിപിഎം പ്രവര്‍ത്തകര്‍

image കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശനിയാഴ്‌ച മൂന്നു സിപിഎം പ്രവര്‍ത്തകരെ കൂടി അറസ്റ്റു ചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ എണ്ണം അഞ്ചായി. അക്രമികള്‍ ഓടിച്ച കാര്‍ കസ്‌റ്റഡിയിലെടുത്തു. എടയന്നൂര്‍ തെരൂര്‍ സ്വദേശി അസ്‌കര്‍, അഖില്‍, തില്ലങ്കരി സ്വദേശി അന്‍വര്‍ സാദത്ത്‌ എന്നിവരെയാണ്‌ ഒളിവില്‍കഴിഞ്ഞിരുന്ന കര്‍ണാക വീരാജ്‌പേട്ടയില്‍നിന്നു പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്‌. ആക്രമികള്‍ ഉപയോഗിച്ച കാര്‍ പാപ്പിനിശേരി അരോളിയിലെ വീട്ടില്‍നിന്നാണ്‌ കണ്ടെടുത്തത്‌. കഴിഞ്ഞ 12ന്‌ അര്‍ധരാത്രിയോടെയായിരുന്നു ഷുഹൈബിന്റെ കൊലപാതകം. അതേസമയം, ഷുഹൈബ്‌ കേസ്‌ സിബിഐ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സുധാകരന്‍ നിരാഹാര സമരം നടത്തിവരുകയാണ്‌. സമരം ഇന്നു ഏഴാംദിവസത്തിലേക്കു കടന്നു