Breaking News

Trending right now:
Description
 
Feb 23, 2018

മധുവിന്റെ മരണം: ആദിവാസികള്‍ അട്ടപ്പാടിയില്‍ റോഡ്‌ ഉപരോധിക്കുന്നു

image അട്ടപ്പാടിയില്‍ ആദിവാസി യുവാവ്‌ മധുവിനെ മോഷണക്കുറ്റം ആരോപിച്ചു പിടികൂടി അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാുകുന്നു. സംഭവത്തില്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തവരെ കാണാന്‍ അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ആദിവാസി സമൂഹം അട്ടപ്പാടിയിലെ അഗളിയില്‍ റോഡ്‌ ഉപരോധിക്കുകയാണ്‌. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തും ആദിവാസി സമൂഹം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മധുവിന്റെ മൃതദേഹവുമായിവന്ന ആംബുലന്‍സ്‌ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതികളെമുഴുവന്‍ പിടികൂടിയതിനുശേഷം മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌താല്‍ മതിയെന്നാണ്‌ പ്രതിഷേധക്കാരുടെ ആവശ്യം. പ്രതികളെ ഉടന്‍ പിടികൂടണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംഭവത്തില്‍ നിയമനടപടി വൈകുന്നത്‌ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.