Breaking News

Trending right now:
Description
 
Feb 23, 2018

സുധാകരന്റെ സമരം അഞ്ചാം ദിവസം; സര്‍ക്കാര്‍ പ്രതിരോധത്തില്‍

image കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐയ്‌ക്ക്‌ വിടണമെന്നു ആവശ്യപ്പെട്ട്‌ കെ.സുധാകരന്‍ നടത്തുന്ന സമരം അഞ്ചാംദിവസം. വിഷയത്തില്‍ കോണ്‍ഗ്രസ്‌ പ്രതിഷേധം ശക്തമാക്കിയതോടെ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി. ഷുഹൈബ്‌ കൊലപാതകം പാര്‍ട്ടിക്ക്‌ കനത്ത ക്ഷീണമുണ്ടാക്കിയെന്നു സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വിലയിരുത്തിക്കഴിഞ്ഞു. സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ശക്തമായ നിലപാടാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്‌. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ ഉന്നതതലയോഗം കഴിഞ്ഞദിവസം കണ്ണൂരില്‍ ചേര്‍ന്നിരുന്നു. സിബിഐ അന്വേഷിക്കുമെന്നു രേഖാമൂലം അറിയിപ്പുകിട്ടുന്നതുവരെ സമരം തുടരുമെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കേസ്‌ അന്വേഷണത്തിന്‌ ഉന്നത സിപിഎം നേതാക്കള്‍ ഇടപെടുകയും പൊലീസിലെ ചിലര്‍ അന്വേഷണം തടസപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേസ്‌ സിബിഐയ്‌ക്കു വിടണമെന്നു ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.