Breaking News

Trending right now:
Description
 
Feb 23, 2018

സിപിഎം സംസ്ഥാന സമ്മേളനം: സെമിനാര്‍ വേദിയില്‍ മാണിയും കാനവും നേര്‍ക്കുനേര്‍

image സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സെമിനാര്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി പങ്കെടുക്കും. കേരളം ഇന്നലെ, ഇന്ന്‌, നാളെ എന്നതാണ്‌ വിഷയം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസംഗിച്ചതിനുശേഷം തൊട്ടടുത്ത ഊഴമാണ്‌ മാണിക്ക്‌. മാണിയെ എല്‍ഡിഎഫിലേക്ക്‌ അടുപ്പിക്കാന്‍ സിപിഎമ്മും അതു തടയാന്‍ സിപിഐയും ശ്രമം നടത്തുമ്പോഴാണ്‌ ഇരുനേതാക്കള്‍ക്കും ഒരേവേദിയില്‍ പ്രസംഗിക്കാന്‍ സിപിഎം അവസരമുണ്ടാക്കിയിരിക്കുന്നത്‌. രണ്ടുനേതാക്കളുടെയും അഭിപ്രായം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ്‌ രാഷ്ട്രീയ കേരളം. കിട്ടാവുന്നിടത്തെല്ലാം മാണിയെ വിമര്‍ശിക്കുന്ന കാനം ഇവിടെ സിപിഎം വേദിയില്‍ അദ്ദേഹത്തെ കൂടെയിരുത്തി എന്തുപറയുമെന്നും അതിനു തുനിഞ്ഞാല്‍ മാണി നല്‍കാനിടയുള്ള മറുപടിയുമാണ്‌ ആകാംക്ഷ ഉയര്‍ത്തുന്നത്‌. മാണിയെ സിപിഎമ്മിലേക്കു കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്കുള്ളിലും ശക്തമായ എതിര്‍പ്പുണ്ട്‌. മാണിബന്ധത്തെ എതിര്‍ത്തു കേന്ദ്രനേതൃത്വത്തിന്‌ മുതിര്‍ന്ന നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ കഴിഞ്ഞദിവസം കത്തുനല്‍കിയിരുന്നു.