Breaking News

Trending right now:
Description
 
Feb 22, 2018

മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക്‌ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

image തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്കു ചാടിയ ഒറ്റപ്പാലം പാലപ്പുറം തോണിപ്പാടത്ത്‌ മുരുകനെ (33) ജീവനക്കാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്‌ച രാവിലെ പതിനൊന്നോടെയാണ്‌ രണ്ടുവയസുകാരിയായ ഗ്രേസി എന്ന പെണ്‍സിംഹത്തിന്റെ കൂട്ടിലേക്ക്‌ നിരവധി സന്ദര്‍ശകര്‍ നോക്കിനില്‍ക്കേ മുരുകന്‍ ചാടിയത്‌. തുറന്നകൂടിനു ചുറ്റുമുള്ള കമ്പിവേലിയും പതിനഞ്ചടി താഴ്‌ചയുള്ള കിടങ്ങും മറികടന്നായിരുന്നു മുരുകന്റെ ചാട്ടം. മുരുകന്‍ സിംഹത്തിനു മുന്നിലേക്കു നീങ്ങിയെങ്കിലും സിംഹം ഇയാളെ അവഗണിച്ചതാണ്‌ രക്ഷയായത്‌. ഗാര്‍ഡുമാരും സന്ദര്‍ശകരും തിരികെ കയറിപ്പോരാന്‍ പറഞ്ഞുവെങ്കിലും കൂട്ടാക്കാതെ മുരുകന്‍ ടാറ്റാ നല്‍കുകയായിരുന്നുവെന്നു പറയുന്നു. സിംഹം ശാന്തനാണെന്നു മനസിലാക്കിയ എട്ടുജീവനക്കാര്‍ കൂട്ടിലിറങ്ങി മുരുകനെ ബലമായി പുറത്ത്‌ എത്തിക്കുകയായിരുന്നു. ഞായറാഴ്‌ച മുതല്‍ മുരുകനെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. മുരുകന്‍ മാനസിക വിഭ്രാന്തിയുള്ള ആളാണെന്നു പൊലീസ്‌ വ്യക്തമാക്കി.