Breaking News

Trending right now:
Description
 
Feb 22, 2018

സിപിഎം സംസ്ഥാന സമ്മേളനത്തിനു പതാക ഉയര്‍ന്നു

image തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത്‌ സിപിഎം സംസ്ഥാന സമ്മേളനത്തിനു പതാക ഉയര്‍ന്നു. മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്‌. അച്യുതാനന്ദനാണ്‌ വ്യാഴാഴ്‌ച രാവിലെ കൊടി ഉയര്‍ത്തിയത്‌. നവ ലിബറല്‍ നയങ്ങളും ഫാസിസ്റ്റ്‌ പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിരിക്കുകയാണെന്നും ഇത്തരം ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുപക്ഷ-മതേതര പ്രസ്ഥാനങ്ങള്‍ വിപുലവും വ്യാപകവുമായ രീതിയില്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകണമെന്നും വി.എസ്‌. വ്യക്തമാക്കി. ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ വിവിധഭാഗങ്ങളില്‍നിന്നു ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു വിഎസ്‌ ആരോപിച്ചു. സമ്മേളനത്തിനു മുന്നോടിയായി ബുധനാഴ്‌ച സംസ്ഥാനത്തെ 577 രക്തസാക്ഷി കുടീരങ്ങളില്‍നിന്നു തെളിയിച്ച ദീപശിഖകളും കയ്യൂരില്‍നിന്നുള്ള പതാകജാഥയും വയലാറില്‍നിന്നുള്ള കൊടിമരജാഥയും സമ്മേളനവേദിയില്‍ സംഗമിച്ചു. പതിനായിരങ്ങളെ സാക്ഷിയാക്കി പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ദീപശിഖയില്‍ ജ്വാല തെളിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ രക്തപതാക ഉയര്‍ത്തി.