Breaking News

Trending right now:
Description
 
Feb 22, 2018

ഷുഹൈബ്‌ വധം: പാര്‍ട്ടിയുടെ ക്വട്ടേഷനാണെന്നു ആകാശിന്റെ മൊഴി

image കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍, പാര്‍ട്ടിയുടെ ക്വട്ടേഷനാണെന്നു അറസ്റ്റിലായ പ്രതി ആകാശിന്റെ മൊഴി. ഷുഹൈബിനെ വെട്ടാന്‍ നിര്‍ദേശിച്ചത്‌ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണ്‌. അടിച്ചാല്‍ പോരേയെന്നു ചോദിച്ചപ്പോള്‍ വെട്ടണമെന്നു വാശിപിടിച്ചുവെന്നും ആകാശ്‌ അന്വേഷണ സംഘത്തിനു മൊഴിനല്‍കി. പിടിക്കപ്പെട്ടാല്‍ ഭരണത്തണലില്‍ സംരക്ഷിക്കാമെന്നു ഉറപ്പുണ്ടായിരുന്നു. ഡമ്മി പ്രതികളെ കിട്ടിയാല്‍ പൊലീസ്‌ കൂടുതല്‍ അന്വേഷണം നടത്തില്ലെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞു. വെട്ടാന്‍ ഉപയോഗിച്ച ആയുധം എവിടെയാണെന്നറിയില്ല. അവ ഡിവൈഎഫ്‌ഐ നേതാക്കള്‍ കൊണ്ടുപോയെന്നും ആകാശ്‌ പൊലീസിനെ അറിയിച്ചു. ആക്രമണത്തിനുശേഷം ഞാനും റിജിനും നാട്ടിലേക്കാണ്‌ മടങ്ങിയത്‌. രണ്ടുവാഹനങ്ങളിലായിരുന്നു യാത്ര. ഷുഹൈബ്‌ മരിച്ചുവെന്നു ഉറപ്പായപ്പോഴാണ്‌ ഒളിത്താവളത്തിലേക്കു പോയതെന്നും ആകാശ്‌ മൊഴിനല്‍കി. ആകാശിന്റെ മൊഴി പുറത്തുവന്നതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.