Breaking News

Trending right now:
Description
 
Feb 21, 2018

കണ്ണൂരില്‍ സിപിഎം ഓഫീസിനു നേരെ ആക്രമണം

image കണ്ണൂര്‍ പൂതപ്പാറയില്‍ സിപിഎം ബ്രാഞ്ച്‌ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഓഫിസിലെ കസേരകള്‍ അക്രമികള്‍ തല്ലിതകര്‍ത്തു. ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. ആക്രമണം നടത്തിയത്‌ ആരെന്ന്‌ വ്യക്തമല്ല. പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ സമാധാന യോഗം ബുധനാഴ്‌ച രാവിലെ നടക്കാനിരിക്കെയാണ്‌ സിപിഎം ഓഫീസിനു നേരെ നടന്ന ആക്രമണം. കണ്ണൂരില്‍ തുടരെ നടക്കുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ്‌ സമാധാനയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌ കണ്ണൂരില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിന്‌ ഇടയാക്കിയിരുന്നു. മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ഇന്നു രാവിലെ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുക്കും.