Breaking News

Trending right now:
Description
 
Feb 21, 2018

കെ.സുധാകരന്റെ ഉപവാസസമരം അനിശ്ചിതകാലത്തേക്കു നീട്ടി

image കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയവരെ അറസ്റ്റു ചെയ്യണമെന്നു ആവശ്യപ്പെട്ട്‌ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസ സമരം അനിശ്ചിതകാലത്തേക്കു നീട്ടി. തിങ്കളാഴ്‌ച ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസ സമരം ഇന്നു അവസാനിക്കാനിരിക്കെയാണ്‌ അനിശ്ചിതകാലത്തേക്ക്‌ നീട്ടാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിച്ചത്‌. കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാത്ത സാഹചര്യത്തിലാണ്‌ പുതിയ തീരുമാനം. വ്യാഴാഴ്‌ച കോണ്‍ഗ്രസിന്റെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും സമരപ്പന്തലില്‍ എത്തും. തുടര്‍ന്നു നടക്കുന്ന പ്രത്യേക യോഗത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. അവസാനപ്രതിയെവരെ അറസ്റ്റു ചെയ്യുന്നതുവരെ ഉപവാസമിരിക്കാന്‍ അനുവദിക്കണമെന്നു സമരത്തിന്റെ ഉദ്‌ഘാടനവേദിയില്‍ വച്ചു സുധാകരന്‍, കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസനോട്‌ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.