Breaking News

Trending right now:
Description
 
Feb 20, 2018

ഇങ്ങനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതിവരുമെന്ന്‌ തില്ലങ്കേരി ആകാശിന്റെ ഭീഷണി

image മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബ്‌ കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതികളിലൊരാളായ തില്ലങ്കേരി ആകാശ്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസും. വിഎസിനും ടിപിയുടെ ഗതിതന്നെ വരുമെന്നു ആകാശ്‌ തമാശയായി ഭീഷണി മുഴക്കിയത്‌ മൂന്നുവര്‍ഷം മുമ്പ്‌ ഫേസ്‌ബുക്കില്‍ ഇട്ട പോസ്‌റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍നിന്നു വിഎസ്‌ ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി. സംഭവത്തില്‍ ആകാശിനെ പിന്നീട്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ്‌ ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചുവെന്നേയുള്ളൂ എന്നു ആകാശ്‌ മറുപടിയായി പറയുകയും ചെയ്‌തു. അതേസമയം ഷുഹൈബ്‌ വധക്കേസില്‍ ആറസ്റ്റിലായ ആകാശ്‌ സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്‌.