Breaking News

Trending right now:
Description
 
Feb 20, 2018

കേസ്‌ റദ്ദാക്കണമെന്നു ആവശ്യവുമായി അഡാര്‍ ലവ്‌ നായിക കോടതിയില്‍

image ഒരു അഡാര്‍ ലവ്‌ എന്ന സിനിമയിലെ 'മാണിക്യമലരായ പൂവി'... എന്ന ഗാനത്തിനെതിരെ കേസെടുത്തതു റദ്ദാക്കണമെന്ന ആവശ്യവുമായി സിനിമയിലെ നായിക പ്രിയ പ്രകാശ്‌ വാരിയര്‍ സുപ്രീംകോടതിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്‌ത കേസിനെതിരെയാണ്‌ നടി കോടതിയെ സമീപിച്ചിരിക്കുന്നത്‌. കേസെടുത്തത്‌ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്‌. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങള്‍ പാടിവരുന്ന ഗാനമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്‌. വരികളുടെ അര്‍ഥം കേരളത്തിനു പുറത്തുള്ളവര്‍ തെറ്റായി മനസിലാക്കിയതാണ്‌ പരാതിക്കു ഇടയായത്‌. വരികള്‍ പരിഭാഷപ്പെടുത്തിയതിലും പിശകുണ്ടായി. നാല്‍പതു വര്‍ഷത്തിലേറെയായി പാടുന്ന ഗാനത്തിലേറെയായി പാടുന്ന ഗാനത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും നടി വ്യക്തമാക്കി. പി.എം.എ.ജബാറിന്റെ വരികള്‍ക്കു തലശേരി റഫീക്‌ ഈണംനല്‍കി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപാട്ടാണിത്‌. സിനിമയ്‌ക്കുവേണ്ടി ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത്‌ ശ്രീനിവാസന്‍ പാടിയ വീഡിയോ പുറത്തെത്തിയപ്പോഴാണ്‌ പുതിയ വിവാദത്തിനു ഇടയാക്കിയത്‌.