Breaking News

Trending right now:
Description
 
Feb 20, 2018

ഷുഹൈബ്‌ വധം: ഡീനും മഹേഷും നിരാഹാസമരം നടത്തുന്നു; കണ്ണൂരില്‍ സമാധാനയോഗം

image കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി സുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്നും ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ സെക്രട്ടറിയേറ്റിനു മുമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്‌റ്‌ ഡീന്‍ കൂര്യാക്കോസും വൈസ്‌ പ്രസിഡന്റ്‌ സി.ആര്‍.മഹേഷും നിരാഹാരസമരം ആരംഭിച്ചു. 48 മണിക്കൂര്‍ സമരം നടത്താനാണ്‌ തീരുമാനം. തിങ്കളാഴ്‌ച ആരംഭിച്ച സമരം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. അതേസമയം, കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ എം.വി.ആകാശ്‌ (24), രജിന്‍ രാജ്‌ (26) എന്നിവരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. അഞ്ചംഗസംഘമാണ്‌ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ്‌ കൊല നടന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്‌. പിടിയിലാകാനുള്ള മറ്റു മൂന്നുപേരെക്കുറിച്ചു വ്യക്തമായ സൂചന പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ കണ്ണൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ സമാധാനയോഗം വിളിച്ചു. രാവിലെ 10.30നു ചേരുന്ന യോഗത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്‌.