Breaking News

Trending right now:
Description
 
Feb 20, 2018

സിപിഎം ഭീകരസംഘടനയായി മാറിയെന്ന്‌ ചെന്നിത്തല

image സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. സിപിഎം ഭീകരസംഘടനായി മാറിയിരിക്കുകയാണ്‌.ഷുഹൈബ്‌ വധക്കേസിന്റെ അന്വേഷണസംഘത്തെ വിശ്വാസമില്ല. കേരളത്തില്‍ നടമാടുന്നതു ഭരണകൂട ഭീകരതയാണെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. ഷുഹൈബ്‌ വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ്‌ ചെയ്യണം. ഗൂഢാലോചന സിബിഐ അന്വേഷിക്കണം. മറ്റൊരു കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന പ്രതിപോയി കുറ്റസമ്മതം നടത്തിയതുതന്നെ പ്രതികള്‍ ഡമ്മികളാണെന്നതിനു വ്യക്തമായ തെളിവാണ്‌. കായംകുളത്ത്‌ ഒപ്പംനിന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റിയ മുഖ്യമന്ത്രി എത്ര സ്‌നേഹത്തോടെയാണ്‌ പ്രതികള്‍ക്കൊപ്പം സെല്‍ഫിയെടുത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരിലെ സിപിഎം നേതാക്കള്‍ മാര്‍ക്‌സിസം കൈവിട്ടു താലിബാനിസം നടപ്പാക്കുകയാണെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം.സുധീരന്‍ ആരോപിച്ചു.