Breaking News

Trending right now:
Description
 
Feb 20, 2018

എംജി സര്‍വകലാശാല വിസിയെ അയോഗ്യനാക്കി

image എംജി സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ പദവിയില്‍നിന്നു ഡോ.ബാബു സെബാസ്‌റ്റിയനെ ഹൈക്കോടതി അയോഗ്യനാക്കി. വിസി നിയമനത്തില്‍ അപകാതയുണ്ടെന്നും പദവിയിലിരിക്കാന്‍ യോഗ്യതയില്ലെന്നും കാണിച്ച്‌ കൊച്ചി കളമശേരി സ്വദേശി ടി.ആര്‍.പ്രേംകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ചീഫ്‌ ജെസ്റ്റീസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ വിധി. ബാബു സെബാസ്‌റ്റിയനു പദവിക്കുവേണ്ട യോഗ്യതയില്ലെന്നും വിസി നിയമനത്തിനുള്ള സിലക്ഷന്‍ കമ്മിറ്റിയുടെ ഘടനയില്‍ അപാകാതയുണ്ടെന്നുമാണ്‌ കോടതിയുടെ വിലയിരുത്തല്‍. ഇക്കാലയളവില്‍ അദ്ദേഹം വിസി പദവിയിലിരുന്ന്‌ ഔദ്യോഗിക ജോലിയുടെ ഭാഗമായി നയതീരുമാനങ്ങള്‍ എടുത്തതും ഉത്തരവുകള്‍ പുറപ്പെടുവിച്ചതും സംരക്ഷിച്ചിട്ടുണ്ട്‌. മൂന്നരവര്‍ഷമായി വിസിയായി തുടരുന്ന ഡോ.ബാബു സെബാസ്‌റ്റിയനു കോടതിവിധിയോടെ സ്ഥാനം നഷ്ടമാകും. സര്‍വകലാശാലയിലോ ഏതെങ്കിലും ഗവേഷണ-അക്കാദമിക്‌ സ്ഥാപനത്തിലോ 10വര്‍ഷം പ്രഫസറായി സേവനം അനുഷ്‌ഠിക്കണമെന്നതാണ്‌ യുജിസിയുടെ പ്രധാന മാര്‍ഗനിര്‍ദേശം. സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എജ്യുക്കേഷന്‍ ടെക്‌നോളജിയില്‍ (എസ്‌ഐഇടി) പത്തുവര്‍ഷത്തിലേറെക്കാലം ബാബു സെബാസ്റ്റ്യന്‍ ഡയറക്ടറായിരുന്നു. പത്തുവര്‍ഷത്തെ പ്രഫസര്‍ പദവിക്ക്‌ ഇതു തുല്യമല്ലെന്നു ഹൈക്കോടതി വിലയിരുത്തി.