Breaking News

Trending right now:
Description
 
Feb 20, 2018

റോട്ടോമാക്‌ തട്ടിപ്പ്‌: 3695 കോടി രൂപ

image റോട്ടോമാക്‌ പേനകളുടെ ഉടമ വിക്രം കോഠാരിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ 3695 കോടി രൂപയുടെ ബാങ്ക്‌ തട്ടിപ്പ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. കാണ്‍പൂര്‍ ആസ്ഥാനമായ റോട്ടോമാക്‌ ഗ്ലോബല്‍ പ്രൈവറ്റ്‌ ലിമിറ്റഡിനും, കോഠാരി, ഭാര്യ സാധന, മകന്‍ രാഹുല്‍ എന്നിവര്‍ക്കും ബാങ്ക്‌ ജീവനക്കാരില്‍ ചിലര്‍ക്കുമെതിരെയാണ്‌ കേസ്‌. ഏഴു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നായി 2919.39 കോടിരൂപ കോഠാരി തട്ടിയെടുത്തുവെന്നും പലിശകൂടി ചേര്‍ത്ത്‌ ആകെ 3695 കോടി രൂപയുടെ തട്ടിപ്പാണ്‌ നടന്നതെന്നും സിബിഐ വ്യക്തമാക്കി. വ്യാജ കയറ്റുമതി രേഖകളുടെ അടിസ്ഥാനത്തില്‍ 2008 മുതലാണ്‌ വായ്‌പ തട്ടിയത്‌. കോഠാരി ഉള്‍പ്പെടെയുള്ളവരെ തിങ്കളാഴ്‌ച സിബിഐ ചോദ്യം ചെയ്‌തിരുന്നു. കാന്‍പൂരില്‍ കോഠാരിയുടെ ഓഫിസിലും വസതിയിലും സിബിഐ റെയ്‌ഡ്‌ നടത്തി. ഡല്‍ഹിയില്‍ റോട്ടോമാക്‌ ഡയറക്ടര്‍മാരുടെ ഓഫിസും വീടും സിബിഐ സംഘം അടച്ചുപൂട്ടി മുദ്രവച്ചു. വായ്‌പ അടയ്‌ക്കാതെ കോഠാരി രാജ്യംവിട്ടുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അഴിമതി നടത്തിയിട്ടില്ലെന്നും തന്റെ കമ്പനിയെ നിഷ്‌ക്രിയ ആസ്‌തിയായി ബാങ്കുകള്‍ പ്രഖ്യാപിച്ചുവെന്നും വിഷയം ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും കോഠാരി വ്യക്തമാക്കി.