Breaking News

Trending right now:
Description
 
Feb 19, 2018

ഇമ്രാന്‍ഖാന്‍ വീണ്ടും വിവാഹിതനായി

image മുന്‍ പാക്‌ ക്രിക്കറ്റ്‌ താരവും പാക്കിസ്ഥാന്‍ തെഹരിക്‌ ഇ-ഇന്‍സാഫ്‌ പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ഖാന്‍ വീണ്ടും വിവാഹിതനായി. ആത്മീയ ഉപദേശക ബുഷ്‌റ മനേകയാണ്‌ വധു. ഇമ്രാന്‍ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്‌. ഞായറാഴ്‌ച ലഹോറിലായിരുന്നു വിവാഹചടങ്ങുകള്‍. ഒരുവര്‍ഷം മുമ്പാണ്‌ ഇമ്രാന്‍ഖാന്‍ ആത്മീയ ഉപദേശം തേടി മനേകയെ കാണാന്‍ എത്തിത്തുടങ്ങിയത്‌. തുടര്‍ന്ന്‌ ഇരുവരും അടുത്തതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചു മക്കളുള്ള മനേക ഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടിയാണ്‌ ഇമ്രാന്‍ഖാനുമായുള്ള വിവാഹത്തിന്‌ സമ്മതംമൂളിയത്‌. പാക്കിസ്ഥാനി ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ജെമിന ഗോള്‍ഡ്‌ സ്‌മിത്തായിരുന്നു ഇമ്രാന്റെ ആദ്യഭാര്യ. ഈ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്‌. പിന്നീട്‌ 2015 ജനുവരിയില്‍ പാക്‌ ടിവി അവതാരകയായ റെഹം ഖാനെ വിവാഹം ചെയ്‌തു. എന്നാല്‍ ഒമ്പതുമാസത്തിനുശേഷം ഈ ബന്ധം വേര്‍പെടുത്തി.