Breaking News

Trending right now:
Description
 
Feb 19, 2018

ബസം സമരം നാലാം ദിവസം; ബസുകള്‍ പിടിച്ചെടുക്കുമെന്ന്‌ ഗതാഗതമന്ത്രി

image നിരക്ക്‌ വര്‍ധന ആവശ്യപ്പെട്ടു സ്വകാര്യ ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം നാലാംദിവസത്തേക്കു കടന്നതോടെ ബസുടമകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായി. സമരം മുന്നോട്ട്‌ പോയാല്‍ പ്രതിസന്ധി കൂടുമെന്നാണ്‌ ഒരുവിഭാഗം ഉടമകള്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ ലക്ഷ്യംകാണുംവരെ സമരമെന്ന നിലപാടിലാണ്‌ മറ്റുള്ളവര്‍. സമരത്തിലുള്ള 12 സംഘടനകളില്‍ അഞ്ചുസംഘടനകള്‍ ഇന്നു തൃശൂരില്‍ യോഗം ചേരുന്നുണ്ട്‌. സമരം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇവര്‍ ഇന്നു തീരുമാനം അറിയിച്ചേക്കും. അതേസമയം, ജനങ്ങളെ ദുരിതത്തിലാക്കിയുള്ള സമരം തുടരാനാണ്‌ സ്വകാര്യ ബസുടമകളുടെ തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകേണ്ടിവരുമെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ മുന്നറിയിപ്പു നല്‍കി. ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക്‌ സര്‍ക്കാരിനെ നയിക്കരുതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.