Breaking News

Trending right now:
Description
 
Feb 19, 2018

മലപ്പുറത്തുനിന്നു ഏഴുകോടിയുടെ ലഹരിമരുന്ന്‌ പിടിച്ചെടുത്തു; 10 പേര്‍ അറസ്റ്റില്‍

image മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍നിന്നും അരീക്കോട്ടുനിന്നും ഏഴുകോടി രൂപയുടെ ഒരുകിലോ ലഹരിവസ്‌തുക്കള്‍ പൊലീസ്‌ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്‌ 10 പേരെ അറസ്റ്റു ചെയ്‌തു. മഞ്ചേരിയില്‍നിന്നു 250 ഗ്രാം ബ്രൗണ്‍ഷുഗറും അരീക്കോട്ടുനിന്നു 750 ഗ്രാം കെറ്റമിനുമാണു പിടിച്ചെടുത്തത്‌. അറസ്റ്റിലായവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്ത ഭടനും കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാര്‍ക്കും ഉള്‍പ്പെടും. ഒരാഴ്‌ചമുമ്പ്‌ അരീക്കോട്ടുനിന്നു മുക്കാല്‍ കിലോഗ്രാം മെഥിലിന്‍ ഡയോക്‌സി മെതാം ഫിറ്റമിന്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ നടത്തിയ രഹസ്യനീക്കത്തിലൂടെയാണ്‌ ലഹരിമരുന്നുമായി കൂടുതല്‍ പേര്‍ പിടിയിലാകുന്നത്‌.