Breaking News

Trending right now:
Description
 
Feb 19, 2018

ഇറാനില്‍ വിമാനം തകര്‍ന്നുവീണ്‌ 66 മരണം

image ഇറാനില്‍ ആസിമാന്‍ എയല്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്നുവീണ്‌ 66 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ഒരു കുട്ടിയടക്കം 60 യാത്രക്കാരും ആറ്‌ ജീവനക്കാരുമാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മോശമായ കാലാവസ്ഥയാണ്‌ ദുരന്തത്തിന്‌ കാരണം. മെഹ്‌റാബാദ്‌ വിമാനത്താവളത്തില്‍നിന്നു 500 കിലോമീറ്റര്‍ അകലെയുള്ള യസുജിലേക്ക്‌ ഞായറാഴ്‌ച രാവിലെ എട്ടിനു പുറപ്പെട്ട മധ്യ ഇറാനിലെ സഗ്രോസ്‌ മലമ്പ്രദേശത്ത്‌ തകര്‍ന്നുവീഴുകയായിരുന്നു. പര്‍വതമേഖലയാണിവിടം. വിമാനം പറന്നുയര്‍ന്ന്‌ 45 മിനിട്ട്‌ കഴിഞ്ഞപ്പോള്‍ റഡാറില്‍നിന്ന്‌ അപ്രത്യക്ഷമാവുകയായിരുന്നു. ഹെലികോപ്‌റ്ററില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും കനത്ത മഞ്ഞുകാരണം അപകടം നടന്നസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കാല്‍നടയായി രക്ഷാസംഘം അപകടസ്ഥലത്തേക്കു തിരിച്ചു. അപകടത്തില്‍പെട്ടത്‌ ഇരട്ട എന്‍ജിന്‍ വിമാനമാണ്‌. 25 വര്‍ഷം പഴക്കമുണ്ട്‌. ഫ്രാന്‍സിലെ എയര്‍ബസ്‌ കമ്പനിയുടെയും ഇറ്റലിയിലെ ലിയനാര്‍ഡോ കമ്പനിയുടെയും സംയുക്ത സംരംഭമായ എടിആര്‍ കമ്പനി നിര്‍മിച്ച വിമാനമാണിത്‌. പ്രസിഡന്റ്‌ ഹസന്‍ റുഹാനി അന്വേഷണത്തിനു ഉത്തരവിട്ടു.