Breaking News

Trending right now:
Description
 
Feb 19, 2018

ട്രംപിനെതിരെ വിദ്യാര്‍ഥിനിയുടെ പ്രസംഗം; നാണമില്ലേ മിസ്റ്റര്‍ ട്രംപ്‌

image യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെതിരെ സ്‌കൂള്‍ വിദ്യാര്‍ഥിനി എമ്മ ഗോണ്‍സലാസ്‌ നടത്തിയ പ്രസംഗം ചര്‍ച്ചയായി. തോക്കുവിരുദ്ധ റാലിയിലാണ്‌ എമ്മ ട്രംപിനെ ഞെട്ടിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയത്‌. തോക്ക്‌ ഉപയോഗിക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ട്രംപിനു മൂന്നുകോടി ഡോളര്‍ (195 കോടി രൂപ) സംഭാവന നല്‍കിയിരുന്നു. റൈഫിള്‍ അസോസിയേഷനില്‍നിന്നു സംഭാവന സ്വീകരിക്കുകയും വെടിവയ്‌പും കൂട്ടക്കൊലയും നടക്കുമ്പോള്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്യുന്ന ട്രംപ്‌ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക്‌ നാണമില്ലേ എന്നു എമ്മ പ്രസംഗിത്തില്‍ ചോദിച്ചു. മനുഷ്യജീവനു നിങ്ങള്‍ ഇത്രയും വിലയേ കല്‍പിക്കുന്നുള്ളോ- എമ്മ ട്രംപിനോട്‌ ചോദിച്ചു. പാര്‍ക്‌ ലന്‍ഡിലെ മര്‍ജറി സ്റ്റോണ്‍മന്‍ ഡഗ്ലസ്‌ ഹൈസ്‌കൂളില്‍ 17 പേരെ കൊലപ്പെടുത്തിയ പൂര്‍വവിദ്യാര്‍ഥിയുടെ തോക്കിന്‍മുനയില്‍നിന്നു തലനാരിഴയ്‌ക്കാണ്‌ ഈ മിടുക്കി രക്ഷപ്പെട്ടത്‌. റാലിക്കിടെ എമ്മ നടത്തിയ ഉജ്ജലപ്രസംഗം സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചു.